തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന കേറ്ററിംഗ് സ്റ്റാളുകളിലും, ഐ.ആര്‍.സി.ടി.സി ഭക്ഷണശാലകളിലും റെയില്‍വേ പോലീസ് മിന്നല്‍ പരിശോധന നടത്തിയതായി റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചു.
പാചകശാലകളിലെ ശുചിത്വം, ശുദ്ധജല വിതരണം, പാക്കേജംഗിന്‍റെ സുരക്ഷിതത്വം എന്നിവ പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
വന്ദേഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തിന്‍റെ ശുചിത്വം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും, റെയില്‍യാത്രക്കാര്‍ക്കിടയിലും വ്യാപകമായി വാര്‍ത്തകള്‍ വന്നതിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.
നിരീക്ഷണം ശക്തമാക്കുമെന്നും മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും എസ്.പി അറിയിച്ചു. ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങളും യാത്രക്കാരും ഉടന്‍ സമീപത്തെ റെയില്‍വേ പോലിസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്.
പരിശോധനയില്‍ എറണാകുളം, പാലക്കാട് സബ്ഡിവിഷനുകളിലെ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ഐ.ആര്‍.പിമാര്‍, വിവിധ റെയില്‍വേ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ എന്നിവരും പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്