പഴകിയ ഭക്ഷണം ; കാറ്ററിംഗ് സ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴയിട്ട് റെയിൽവേ

MAY 14, 2025, 8:32 PM

കൊച്ചി: വന്ദേഭാരത് ഉൾപ്പെടെയുളള ട്രെയിനുകളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ പഴകിയ ഭക്ഷണങ്ങൾ പിടികൂടിയ സംഭവത്തിൽ ഒരുലക്ഷം രൂപ പിഴയിട്ട് റെയിൽവേ. 

പഴകിയ ഭക്ഷണം വിതരണം ചെയ്ത  ബൃന്ദാവൻ ഫുഡ് പ്രൊഡക്റ്റ്‌സിനാണ് പിഴ ചുമത്തിയത്. സംഭവത്തിൽ അന്വേഷണത്തിനായി റെയിൽവേ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. 

സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഐആർസിടിസി റെയിൽവേ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. എഫ്എസ്എസ്എഐ രജിസ്‌ട്രേഷൻ ഉണ്ടെങ്കിലും കൊമേർഷ്യൽ ലൈസൻസും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചത്.

vachakam
vachakam
vachakam

ട്രെയിനുകളിലെ യാത്രക്കാർക്ക് ആരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം ഡിവിഷണൽ കൊമേർഷ്യൽ മാനേജർ, ഹെൽത്ത് ഓഫീസർ, ഐആർസിടിസി ഏരിയാ മാനേജർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് സംഭവം അന്വേഷിക്കുക.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam