രാജ്ഭവനിലേക്ക്   ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ 

JULY 3, 2025, 1:45 AM

തിരുവനന്തപുരം: രജിസ്ട്രാറുടെ സസ്പെൻഷന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി  രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ. 

ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ശക്തമായ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് രാജ്ഭവൻ പൊലീസിന് പരാതി നൽകി.

ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്ന് രാജ്ഭവന്റെ ഗേറ്റ് വരെ എത്തിയത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് ഗവർണറുടെ നിലപാട്. ഇതിൽ രാജ്‌ഭവൻ ഡിജിപിയെ അതൃപ്തി അറിയിച്ചു. 

vachakam
vachakam
vachakam

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും രാജ്ഭവനിലേക്ക് തള്ളിക്കയറാനും ശ്രമം നടത്തിയിരുന്നു. തുടർന്ന് പൊലീസും പ്രവർത്തകരുമായും ഉന്തും തള്ളുമുണ്ടായി.

ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രവർത്തകർ തീരുമാനിച്ചതോടെ വീണ്ടും ഒരു സംഘർഷ സാഹചര്യം രൂക്ഷമായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam