തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി തരക്കേടില്ലാത്ത നേട്ടമാണ് കൈവരിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചെങ്കിലും അതൃപ്തിയിലാണ് നേതൃത്വം.
തൃശൂർ അടക്കം പ്രതീക്ഷവെച്ചിരുന്ന ഇടങ്ങളിൽ തിരിച്ചടി നേരിട്ടതിൽ കടുത്ത അതൃപ്തിയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖർ.
ഇത് ഗൗരവമായാണ് പാർട്ടി നേതൃത്വമെടുത്തിരിക്കുന്നത്. എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാത്തതും തിരിച്ചടിയായാണ് പാർട്ടി വിലയിരുത്തുന്നത്.
വീഴ്ചവരുത്തിയ സ്ഥലങ്ങളിലെ നേതാക്കളെ വിളിച്ച് താക്കീത് നൽകാനാണ് അധ്യക്ഷന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. കീഴ്ഘടകങ്ങളിൽ പുനഃസംഘടനയ്ക്കും സാധ്യതയുണ്ട്.
ബിജെപി ഉൾപ്പെടുന്ന എൻഡിഎ നേടിയത് ആകെ 220 സീറ്റുകൾ. 171 ഗ്രാമപഞ്ചായത്ത് സീറ്റുകളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും 36 നഗരസഭാ ഡിവിഷനുകളും എട്ട് കോർപ്പറേഷൻ ഡിവിഷനുകളുമാണ് ഇക്കുറി എൻഡിഎയ്ക്കൊപ്പം നിന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ കുതിപ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേടാൻ കഴിയാത്തത് തിരിച്ചടിയായാണ് പാർട്ടി വിലയിരുത്തത്. തൃശൂരിൽ സ്ഥാനാർത്ഥി നിർണയഘട്ടം മുതൽ അനാവശ്യമായി ഇടപെട്ട സംസ്ഥാന നേതാക്കളെ തിരുവനന്തപുരത്തേയ്ക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
