കൊച്ചി: കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മാത്രമേ മാറ്റമുണ്ടാകും.
10 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് രാജവംശം ആണ് രാജ്യത്തെ നശിപ്പിച്ചത്. കേരളത്തില്‍ നിന്ന് എട്ട് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിച്ച ശേഷമേ മടങ്ങിപോകുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മാറ്റം ആഗ്രഹിച്ചാണ് എന്‍ഡിഎ സര്‍ക്കാരിനെ ജനം തെരഞ്ഞെടുത്തത്. കഴിഞ്ഞ 10 കൊല്ലം കൊണ്ട് രാജ്യം വലിയ നേട്ടം കൈവരിച്ചു. ഇതേ മാറ്റത്തിനാണ് കേരളവും ആഗ്രഹിക്കുന്നത്.
വന്യജീവി നിയമത്തില്‍ വരുത്തിയ ഭേദഗതി കേരളം നടപ്പാക്കുന്നില്ല. സംസ്ഥാനം വലിയ കടക്കെണിയിലാണ്. ആശാ വര്‍ക്കര്‍മാര്‍, കെഎസ്ആര്‍ടിസി എന്നിവര്‍ക്ക് ശമ്പളം കൊടുക്കാന്‍ കാശില്ല. കഴിഞ്ഞ ഒമ്പതു കൊല്ലമായി ഒരു അടിസ്ഥാന സൗകര്യ വികസനമില്ല.
ആകെ വന്നത് ദേശീയ പാത വികസനം മാത്രമാണ്. അത് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ്. പൈനാപ്പിള്‍, റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്