കോഴിക്കോട്: വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല രംഗത്ത്. പദ്ധതിയുടെ എല്ലാ ക്രെഡിറ്റും ഉമ്മൻ ചാണ്ടിക്കാണ് നൽകേണ്ടതെന്നും രമേശ് ചെന്നിതല പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയെ പറ്റി ആദ്യം ചർച്ച ചെയ്തതും ചിന്തിച്ചതും കെ കരുണാകരനാണ്. പിന്നീട് പദ്ധതി യാഥാർത്ഥ്യമായതിന് ഉത്തരവാദിയായത് ഉമ്മൻ ചാണ്ടിയും. എന്നാൽ ഇപ്പോൾ വിഴിഞ്ഞത്തെ എൽഡിഎഫിന്റെ കുഞ്ഞാക്കാൻ ശ്രമിക്കുകയാണ് എന്നും ഇത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതിയുടെ എല്ലാ ക്രെഡിറ്റും ഉമ്മൻചാണ്ടിക്കാണ്. ചരിത്രം പരിശോധിക്കുന്നവർക്ക് കെ കരുണാകരൻ്റെയും ഉമ്മൻ ചാണ്ടിയുടെ പങ്ക് മനസ്സിലാവും. പദ്ധതി യാഥാർത്ഥ്യമാക്കാൻ ഉമ്മൻചാണ്ടി ശ്രമിച്ചപ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് അത് തരണം ചെയ്തത്. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണ് പദ്ധതിയെന്നും രമേശ് ചെന്നിതല കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്