വേടനെതിരെയുള്ള ബലാത്സം​ഗക്കേസിൽ വിധി ബുധനാഴ്ച: തുടക്കത്തിൽ വിവാഹം ചെയ്യാൻ ഉദ്ദേശിച്ചിരുന്നുവെന്നും വേടൻ

AUGUST 25, 2025, 6:50 AM

കൊച്ചി: റാപ്പർ വേടനെതിരെയുള്ള ബലാത്സം​ഗക്കേസിൽ കോടതിയിൽ നടന്നത് കനത്ത വാദപ്രതിവാദങ്ങൾ.  ഇതിനിടെ  വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.  ഇരു വിഭാ​ഗങ്ങളുടേയും വാദങ്ങൾ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി. 

രണ്ടു വർഷത്തിനു ശേഷമാണ് യുവതി പരാതി നൽകിയതെന്നു വേടൻ കോടതിയിൽ പറഞ്ഞു. അതുവരെ പരാതിയില്ല. സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. 

ബന്ധത്തിൻ്റെ തുടക്കത്തിൽ യുവതിയെ വിവാഹം ചെയ്യാൻ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടൻ്റെ അഭിഭാഷകൻ കോടതയിൽ വാദിച്ചു. അതുകൊണ്ടു തന്നെ അവർക്കിടയിൽ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ചോദ്യം.

vachakam
vachakam
vachakam

ഇൻഫ്‌ളുവൻസറായതു കൊണ്ട് വേടൻ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പരാതിക്കാരിയും ആശങ്ക അറിയിച്ചു. ഞാനൊരു കലാകാരൻ മാത്രമാണ്. പരാതിക്കാരിയാണ് മാധ്യമങ്ങളിൽ നൽകുന്നതെന്നും വേടന്റെ അഭിഭാഷകനും വാദിച്ചു. വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നായിരുന്നു വേടൻ്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി.

ഈ കാലയളവിൽ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോൾ വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടൻ്റെ അഭിഭാഷകൻ വാദിച്ചു. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ കേസിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam