കാസർകോട്: എലിക്കു വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ വിഷം കലർന്ന വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി. ശോഭന (53) ആണ് മരിച്ചത്. വിഷം കുപ്പിയിൽ നിന്ന് തെറിച്ച് വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീണത് ശ്രദ്ധിക്കാതെ അതിൽ നിന്നാണ് ശോഭന വെള്ളം കുടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ഇതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയാരുന്നു.
വീട്ടിൽ എലി ശല്യം രൂക്ഷമായതിനാലാണ് വിഷം വെച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഡാഷ് മോനേ രേവന്താ…"; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍
'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു