പാലക്കാട്: ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കായൽപള്ള പാടത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലക്കിടി അകലൂർ സ്വദേശി മകൻ കൃഷ്ണദാസ് ആണ് മരിച്ചത്. 22 വയസായിരുന്നു.
അതേസമയം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പത്തുമണിയോട് കൂടിയാണ് യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടത്. പഠനം പൂർത്തിയായിട്ടും ജോലി ലഭിക്കാത്തതിൽ കൃഷ്ണദാസിന് മനോവിഷമം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഇതാണ് മരണ കാരണം എന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്