തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാർത്ഥിയായ മുൻ ഡിജിപി ആർ ശ്രീലേഖ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവ്വേയാണെന്ന് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് ദിവസം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായ ശ്രീലേഖ സമൂഹമാധ്യമത്തിലൂടെ സർവേ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം പ്രവചിക്കുന്ന ഗ്രാഫ് ദൃശ്യം മാധ്യമങ്ങളുമായി ചേർന്ന് പ്രീ പോൾ സർവേ നടത്താറുള്ള ഏജൻസിയുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു പങ്കുവെച്ചത്.
അതേസമയം സംഭവത്തിൽ സിപിഐഎമ്മും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കാൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ശ്രീലേഖ സർവേ പങ്കുവെച്ചതെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
