തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ റിസോർട്ട് വിവാദം വീണ്ടും. റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദനത്തിലും ഇപി ജയരാജനെതിരെ പി ജയരാജൻ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുകയാണ്.
സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പി ജയരാജൻ ചോദിച്ചു. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലും പി ജയരാജൻ ഈ വിഷയം ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്. നേരത്തെ റിസോർട്ട് വിവാദം സിപിഎമ്മിൽ ഉന്നയിച്ചതും പി ജയരാജനായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ പി ജയരാജൻ, ഇപി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശ്നം പാർട്ടി പരിഗണിക്കുമെന്നായിരുന്നു എംവി ഗോവിന്ദൻ്റെ മറുപടി. പലകാരണങ്ങളാൽ ചർച്ച നീണ്ടുപോയതാണെന്ന് വിശദീകരിച്ച എംവി ഗോവിന്ദൻ പ്രശ്നം വിട്ടിട്ടില്ലെന്നും മറുപടി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്