ഡൽഹി: ലത്തീൻ സഭയ്ക്ക് കീഴിലെ ജലന്ധർ രൂപതയുടെ പുതിയ ബിഷപ്പായി റവ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ തെരഞ്ഞെടുത്തു. 63 വയസാണ് പ്രായം.
കോട്ടയം കാളകെട്ടി സ്വദേശിയായ ഇദ്ദേഹം നിലവിൽ ജലന്ധർ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയായിരുന്നു. 1991ലാണ് ഇദ്ദേഹം ജലന്ധർ രൂപതയിൽ വൈദികനായി പ്രവർത്തിച്ച് തുടങ്ങിയത്.
പീഡന കേസിൽ കുറ്റവിമുക്തനായ ശേഷം ബിഷപ്പ് സ്ഥാനം രാജിവച്ച ഫ്രാങ്കോ മുളക്കലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ.
ലത്തീൻ സഭയുടെ കീഴിലുള്ള പഞ്ചാബിലെ ജലന്ധർ രൂപതയിൽ സർവശക്തനായിരുന്ന ഫ്രാങ്കോ മുളക്കലിനെതിരെ ഉയർന്ന പീഡന കേസും ആരോപണങ്ങളും വലിയ തോതിൽ ദേശീയ തലത്തിൽ ചർച്ചയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ