കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു കൊടുത്ത സംഭവത്തിൽ നിർണ്ണായക മൊഴി പുറത്ത്.
ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണും എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്നാണ് വെളിപ്പെടുത്തൽ.
മതിലിന് അകത്ത് നിന്ന് സിഗ്നൽ കിട്ടിയാൽ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താൽ 1000 രൂപ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയിയുടെ മൊഴി.
കഴിഞ്ഞ ദിവസം പുതിയതെരു സ്വദേശി അക്ഷയിയെ സാധനങ്ങൾ എറിഞ്ഞു കൊടുക്കാൻ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
മറ്റ് രണ്ട് പേർക്കൊപ്പമാണ് അക്ഷയ് എത്തിയത്. അവർ രണ്ട് പേരും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്