മലപ്പുറം: ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും പണം മോഷ്ടിച്ചതായി പരാതി. രോഗിയുടെ മുറിയിൽ നിന്ന് 50000 രൂപ കവർന്നെന്നാണ് പരാതി.
അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയാണ് മോഷണം നടന്നത്. സ്കാനിംഗിനായി രോഗിയെ കൊണ്ടുപോയതിനു പിന്നാലെയാണ് മുറിയിൽ കവർച്ച നടന്നത്.
മോഷ്ട്ടാവെന്ന് സംശയിക്കുന്ന ആളിൻ്റെ സിസിടിവി ദ്യശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകി.
രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ അടക്കാൻ കരുതി വച്ച പണമാണ് കവർന്നതെന്നാണ് രോഗിയുടെ ബന്ധുക്കൾ വിശദീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്