കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളിൽ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ആവശ്യത്തെ തുടർന്ന് പാളികളിൽ നിന്ന് സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി ഉത്തരവിട്ടത്.
പാളികളിൽ സ്വർണം എത്രത്തോളം ഉള്ളുവെന്ന് കണ്ടെത്തുന്നതിനും അവയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുമാണ് പരിശോധന. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് സാമ്പിളുകൾ അയക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
കേസിൽ ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അടച്ചിട്ട മുറിയിലാണ് കേസ് പരിഗണിച്ചത്. കേസ് ഫെബ്രുവരി 19ന് വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!