കൊച്ചി: ശബരിമല ട്രാക്‌ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആര്‍ അജിത് കുമാറിനെ തലോടി സർക്കാർ. എംആർ അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറിൽ പരാമർശമില്ല.
കുറ്റം ട്രാക്‌ടർ ഡ്രൈവറുടെ മേൽ ചുമത്തി, ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഇതിൻ്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു. പമ്പ പോലീസാണ് കേസെടുത്തത്.
അലക്ഷ്യമായി ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിച്ചെന്നും ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റിയെന്നുമാണ് കേസിൽ പറയുന്നത്.
പൊലീസിൻ്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത് കുമാർ യാത്ര ചെയ്തത്. സംസ്ഥാന പൊലീസ് മേധാവിയാണ് ട്രാക്ടർ ഉടമ. പൊലീസ് സേനാംഗമാണ് ട്രാക്ടറിൻ്റെ ഡ്രൈവർ. ഇദ്ദേഹത്തിനെതിരെ മോട്ടോർ വാഹന നിയമങ്ങൾ പ്രകാരവും കുറ്റം ചുമത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്