ഐഎഫ്എഫ്കെയിൽ  സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലം: മന്ത്രി സജി ചെറിയാൻ

DECEMBER 16, 2025, 9:43 AM

തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് മന്ത്രി സജി ചെറിയാൻ. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഐഎഫ്എഫ്കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

 ആദ്യം തന്നെ അനുമതി നിഷേധിച്ചു. 187 സിനിമയുടെ അപേക്ഷയാണ് കേന്ദ്രത്തിന് നൽകിയത്. അപേക്ഷ നൽകാൻ വൈകിയിരുന്നില്ല. 154 സിനിമകൾക്ക് ആദ്യം അനുമതി തന്നു. പിന്നീട് നാല് സിനിമകൾക്ക് കൂടി അനുമതി ലഭിച്ചു. 19 സിനിമയ്ക്ക് ആണ് അംഗീകാരം ലഭിക്കാത്തത്.

vachakam
vachakam
vachakam

കേന്ദ്ര സർക്കാർ ആരെയോ ഭയപ്പെടുകയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സിനിമകൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. മേളയെ തകർക്കാനുള്ള ശ്രമമാണിത്.

അടുത്ത മേള നടക്കുമോ എന്നതിൽ ആശങ്കയുണ്ട്. സിനിമ പ്രദർശിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്നും ഇതിനായി വിശദമായ കത്തുകൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറ‍ഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam