കാസർഗോഡ്: ജമാഅത്തെ ഇസ്ലാമിക്കെതിരെ കടുത്ത വിമർശനങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുലുൽ ഉലമ പ്രമേയം പാസാക്കി. രാഷ്ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലീം യുവാക്കളെ മുഖ്യധാരയിൽ നിന്ന് വഴിതെറ്റിക്കുന്നുവെന്നതാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കാസർഗോഡിൽ നടന്ന സമസ്ത സമ്മേളനത്തിലാണ് മതരാഷ്ട്രവാദത്തിനും പാൻ-ഇസ്ലാമിക് തീവ്ര ചിന്താഗതികൾക്കുമെതിരെ പ്രമേയം അംഗീകരിച്ചത്.
ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത് വ്യക്തികൾ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് സമസ്ത ചൂണ്ടിക്കാട്ടി. പാൻ-ഇസ്ലാമിസ്റ്റ് തീവ്രചിന്താഗതികൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമിയെ പൂർണമായും നിരോധിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. മുസ്ലീം യുവാക്കളെ സ്വാധീനിക്കാനും ആശയപരമായി ക്യാൻവാസ് ചെയ്യാനും സംഘടന ശ്രമിക്കുന്നുവെന്നും, ഇതിനെതിരെ ശക്തമായ ജാഗ്രത അനിവാര്യമാണെന്നും സമസ്ത മുന്നറിയിപ്പ് നൽകി.
മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും ‘രാഷ്ട്രീയ ഇസ്ലാം’ എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്ലീം യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകൾ ഗൗരവതരമായ വെല്ലുവിളിയാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണമെന്ന് കുഞ്ചാക്കോ ബോബൻ
വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തി; കാട്ടാക്കടയിൽ വോട്ട് വിവാദം
ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല: അബിൻ വർക്കി
ചിറ്റൂരിൽ വിവാദം: എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു എൻഡിഎ സ്ഥാനാർഥി