കണ്ണൂർ: സാംസി കൊടുമണിന്റെ 'ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' എന്ന നോവലിന്റെ പരിഷ്‌കരി ച്ച പതിപ്പ്, കൈരളി ഇന്റർനാഷണൽ ഫെസ്റ്റിവലിൽ (ജവഹർ ഓഡിറ്റോറിയം) വച്ച്, പ്രശസ്ത സംവിധായകൻ ബ്ലെസ്സി അമേരിക്കൻ പ്രവാസി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനു നൽകിക്കൊണ്ട് പ്രകാശനം നിർവഹി ച്ചു. സിനിമാലോക െത്ത പ്രമുഖർ അതിനു സാക്ഷ്യം വഹിച്ചു.
ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ണൂരിലെ കൈരളി ബുക്‌സാണ്. ചരിത്ര സംഭവങ്ങളിലൂടെ അമേരിക്കയിലെ കറുത്തവംശജരുടെ അല്ലെങ്കിൽ അടിമകളായിരുന്നവരുടെ കഥ പറയുന്ന സാംസിയുടെ ഈ പുസ്തകം ലോകത്തിലുള്ള എല്ലാ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കഥയാണ് അടയാളപ്പെടുത്തുന്നത്.
അമേരിക്കയുടെ ചരിത്രത്താളുകളിലൂടെ കടന്നു പോകുന്ന ഈ കൃതി, മലയാളത്തിൽ ഇത്തരത്തിലുളള ആദ്യ കൃതിയാണെന്നും ഇതൊരു പുതിയ വായനാനുഭവമായിരിക്കും എന്ന് കൈരളി പ്രസാധകൻ അശോകൻ അഭിപ്രായപ്പെട്ടു.
അബ്ദുൾ പുന്നയൂർക്കുളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്