തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഒരു ഗ്ലാമർ പ്ലെയറാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗ് (KCL) ടൂർണമെന്റിന് കൂടുതൽ ആവേശം നൽകുമെന്നും ട്രിവാൻഡ്രം റോയൽസ് സഹ ഉടമയും പ്രശസ്ത സംവിധായകനുമായ പ്രിയദർശൻ. KCL രണ്ടാം സീസണിന്റെ താരലേലത്തിൽ സഞ്ജുവിനെ ടീമിലെത്തിക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചതായും പ്രിയദർശൻ വെളിപ്പെടുത്തി.
"സഞ്ജുവിനെ ടീമിൽ എത്തിക്കാൻ ഞങ്ങൾ ആവുന്നത്ര ശ്രമിച്ചു. എന്നാൽ വാശിയേറിയ ലേലത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് അവനെ സ്വന്തമാക്കുകയായിരുന്നു," പ്രിയദർശൻ പറഞ്ഞു. കളികൾ ജയിക്കുന്നത് താരങ്ങളല്ല, മറിച്ച് ടീമിന്റെ കൂട്ടായ പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശനാണ് ട്രിവാൻഡ്രം റോയൽസിന്റെ ഉടമകളിൽ ഒരാൾ.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. 26.80 ലക്ഷം രൂപ മുടക്കിയാണ് സഞ്ജുവിനെ അവർ ടീമിലെത്തിച്ചത്. ഒരു ടീമിന് ആകെ ചെലവഴിക്കാൻ കഴിയുന്ന 50 ലക്ഷം രൂപയിൽ പകുതിയിലധികവും കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനായി ചിലവഴിച്ചത് ശ്രദ്ധേയമാണ്. സഞ്ജുവിന്റെ അടിസ്ഥാന വില 3 ലക്ഷം രൂപയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്