ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ പ്യൂൺ ജീവനൊടുക്കിയതായി റിപ്പോർട്ട്. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പ്യൂൺ മലപ്പുറം പോത്തുകൽ മുതുകുളം ഈട്ടിക്കൽ വീട്ടിൽ ടോണി കെ. തോമസ് (27) ആണ് ജീവനൊടുക്കിയത്.
അതേസമയം രാവിലെ ടോണി എത്തിയാണ് പതിവായി സ്കൂൾ തുറന്നിരുന്നത്. എന്നാൽ ഇന്ന് രാവിലെ സമയം കഴിഞ്ഞിട്ടും സ്കൂളിന്റെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നത് കണ്ട് മറ്റു ജീവനക്കാർ ടോണിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ടോണി ഫോൺ എടുത്തിരുന്നില്ല. ഇതേതുടർന്ന് സഹപ്രവർത്തകർ ടോണി താമസിക്കുന്ന ടൗണിലെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് സംഭവം അരിഞ്ഞത്.
രാവിലെ ഒമ്പതോടെ ഫ്ലാറ്റിലെത്തിയവർ മുറി അകത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. ഫ്ലാറ്റ് ഉടമയിൽ നിന്നും മറ്റൊരു താക്കോൽ വാങ്ങി റൂം തുറന്നപ്പോൾ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൗണ്ട് തബോറിൽ രണ്ടുവർഷമായി പ്യൂണായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞുമോൻ തോമസ്. മാതാവ്: മറിയാമ്മ തോമസ്. ടീന ഏക സഹോദരിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്