തിരുവനന്തപുരം: വാക്സിൻ എടുത്തിട്ടും തിരുവനന്തപുരത്ത് ഏഴുവയസുകാരിക്ക് പേവിഷബാധയേറ്റതായി റിപ്പോർട്ട്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയ്ക്കാണ് പേവിഷബാധയേറ്റത്. കുട്ടിയെ എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് കുട്ടിയെ നായ കടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. മുറ്റത്തിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. അന്ന് തന്നെ ആന്റീ റാബീസ് സിറം നൽകി. ഐഡിആർവി ഡോസും നൽകി. പിന്നീട് മൂന്ന് തവണ ഐഡിആർവി ഡോസ് നൽകി. ഇനി മേയ് ആറിന് ഒരു ഡോസ് കൂടി നൽകാനുണ്ട്. ബാക്കിയെല്ലാം കൃത്യമായി നൽകിയതാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ വാക്സിൻഎടുത്തതിനാൽ പേവിഷ ബാധയുണ്ടാകില്ലെന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്. എന്നാൽ ഏപ്രിൽ ഇരുപത്തിയെട്ടിന് കുട്ടിക്ക് പനി ബാധിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ നായ കടിച്ചിരുന്നത് ബന്ധുക്കൾ പറഞ്ഞു. പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്