തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് മറ്റന്നാളെന്ന് റിപ്പോർട്ട്. അപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി.
അതേസമയം പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
എന്നാൽ തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ജാമ്യാപേക്ഷയില്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. 21 ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരുഹതയുണ്ട് എന്നും നവംബര്‍ ആറിലെ സംഭവത്തില്‍ പരാതി നവംബര്‍ 27നാണ് നല്‍കിയത് എന്നും അദ്ദേഹം പറയുന്നു. തൊട്ടടുത്ത ദിവസം ചലച്ചിത്ര പ്രവര്‍ത്തക സന്ദേശമയച്ചെന്നും അപേക്ഷയില്‍ പി ടി കുഞ്ഞുമുഹമ്മദ് പറയുന്നു. വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
