കൊല്ലം: കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം തുടങ്ങി.
ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാര്‍ ആണ് അന്വേഷിക്കുന്നത്. ജില്ലാ ജുഡീഷ്യറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി പരിഗണിക്കും.
കൊല്ലം ചവറയിൽ വിവാഹമോചന കേസിന് ഹാജരായ യുവതികളോട് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ പരാതി.
പരാതിക്കാരില്‍ നിന്ന് വിവരം ശേഖരിക്കലാണ് ആദ്യ നടപടി.
ആദ്യഘട്ട നടപടിയായി ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഹൈക്കോടതി ഇടപെട്ടാണ് ജഡ്ജിയെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്