തിരുവനന്തപുരം: പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയ രംഗത്ത്. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഷാജൻ സ്കറിയ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം സമൂഹത്തിനു മുന്നിൽ തന്നെ മോശമായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥൻ പ്രതികാരം തീർക്കുകയായിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു.
ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ ഹർജി നൽകും എന്നും അന്വേഷണ ഉദ്യോഗസ്ഥൻ തന്നോടുള്ള വിരോധം തീർക്കുകയാണെന്നും ഷാജൻ ആരോപിച്ചു. മൂന്ന് മാസം മുൻപ് എടുത്ത കേസിൽ രാത്രി വീട് കയറി കസ്റ്റഡിയിലെടുത്തതിന് പിന്നിൽ ഉദ്യോഗസ്ഥന്റെ പ്രതികാരം ഉണ്ടെന്നും ഷാജൻ സ്കറിയ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്