ഷാജൻ സ്കറിയയുടെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ

MAY 5, 2025, 9:20 PM

 തിരുവനന്തപുരം: മറുനാടൻ  മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ  ഷാജൻ സ്കറിയയുടെ അറസ്റ്റിലേക്ക് എത്തിയത് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി. 

 മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി, ഡിജിപിക്ക് കൈമാറുകയും തിരുവനന്തപുരം സൈബർ പൊലീസ് കേസെടുക്കുകയുമായിരുന്നു.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിന് പിന്നാലെയാണ് തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് ഷാജൻ സ്കറിയയെ കസ്റ്റഡിയിലെടുത്തത്.

vachakam
vachakam
vachakam

രാത്രി എട്ടരയോടെയാണ് ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

 മാഹി സ്വദേശിയായ യുവതിയാണ് യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ ഷാജൻ സ്‌കറിയ ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അപകീർത്തി പരാതി നൽകിയത്.

യുവതി ലൈംഗിക വാഗ്‌ദാനം നൽകി ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുക്കുന്നു എന്ന് ആരോപിച്ചാണ് മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ അപകീർത്തിപെടുത്തിയത്.

vachakam
vachakam
vachakam



 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam