'ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയത് മരുമകളുടെ അനുജത്തി, വണ്ടിയിൽ ലഹരി വച്ചതും ലിവിയ’; അന്വേഷണ സംഘം

MAY 12, 2025, 10:50 PM

തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിന്റെ ആസൂത്രണത്തിന് പിന്നിൽ ഷീല സണ്ണിയുടെ മരുമകളുടെ ഇളയ സഹോദരി ലിവിയ ജോസാണെന്ന് പ്രത്യേക അന്വേഷണ സംഘം. 

ഷീല സണ്ണിക്ക് മരുമകളുമായുള്ള പ്രശ്നങ്ങളാണ് ഈ പ്രവൃത്തിക്ക് കാരണം. പ്രതിയായ നാരായണ ദാസിനെയും ഷീല സണ്ണിയുടെ മരുമകളെയും ഒരുമിച്ച് ചോദ്യം ചെയ്തു.

ഷീല സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ലിവിയ ജോസാണ് വ്യാജ ലഹരി മരുന്ന് വെച്ചത്. ഇതിന്റെ ഫോട്ടോ നാരായണദാസിനെ അയച്ചു നൽകി. തുടർന്ന് നാരായണദാസ് എക്സൈസ് ഇൻസ്പെക്ടർ കെ സതീശനെ വിവരം അറിയിച്ചതിനെ തുടർന്ന് റെയ്ഡ് നടന്നു. റെയ്ഡ് നടക്കുമ്പോൾ ലിവിയ ബ്യൂട്ടി പാർലറിന് സമീപത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ്  കണ്ടെത്തൽ.

vachakam
vachakam
vachakam

72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ലഹരി സ്റ്റാമ്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെ കൊണ്ട് പിടിപ്പിക്കുകയും ആയിരുന്നു എന്നാണ് കണ്ടെത്തൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam