കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി. അതീവ രഹസ്യമായി എത്തി ജയിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം.
ഷെറിൻ നിലവിൽ പരോളിലായിരുന്നു. 22ാം തീയതി വരെയാണ് പരോള്‍ കാലാവധി ഉണ്ടായിരുന്നത്. അതിനിടയിലാണ് ജയിൽ മോചനത്തിനുളള അനുമതി ലഭിക്കുന്നത്.
തുടര്‍ന്നാണ് ഇന്ന് കണ്ണൂര്‍ വനിത ജയിലിലേക്ക് അതീവരഹസ്യമായി എത്തിച്ചേര്‍ന്നത്. ഇവര്‍ എത്തിച്ചേരുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നില്ല.
ജയിലിലെത്തി ഒപ്പിട്ട് മടങ്ങിയ സമയം മാത്രമാണ് ഇവിടെ ചെലവഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്