കോഴിക്കോട്: എലത്തൂർ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തിൽ വൻ വഴിത്തിരിവ്. കാണാതായ എലത്തൂർ സ്വദേശി വിജിൽ മരിച്ചതായി ആണ് സുഹൃത്തുക്കൾ മൊഴി നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകുകയായിരുന്നു. മൃതദേഹം സരോവരം ഭാഗത്തു കുഴിച്ചു മൂടിയെന്നും മൊഴിയിൽ പറയുന്നു.
സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2019ലാണ് യുവാവിനെ കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കൾ അറസ്റ്റിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്