തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലം കണക്കിലെടുത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. ഈ ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു.
മുംബൈ, ഡല്‍ഹി, ഹുബ്ബള്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ സ്റ്റേഷനിലേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.
മുംബൈയിലെ ലോക്മാന്യ തിലകില്‍ നിന്നും തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും നാല് സര്‍വീസുകള്‍ വീതമാണ് ഉള്ളത്.
നിസാമുദ്ദീന്‍-തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും അഞ്ച് സര്‍വീസുകള്‍ വീതമാണ് ഉണ്ടാകും.
വഡോദരയില്‍ നിന്ന് എറണാകുളം സൗത്തിലേക്കും തിരിച്ചും എട്ട് സര്‍വീസുകള്‍ വീതമാണുള്ളത്. ഹുബ്ബള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും, ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കും കൊല്ലത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും ഓരോ സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
