കണ്ണൂർ: പാനൂരിൽ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കണ്ടെത്തിയ രണ്ട് ബോംബുകളും ബോംബ് സ്ക്വഡ് നിർവീര്യമാക്കി.
പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.
തോട്ടത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്