കൊച്ചി: ബംഗാളിൽ നിന്ന് ട്രോളി ബാഗിൽ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാർത്ഥിനിയും മറ്റൊരു യുവതിയും പിടിയിലായി.
മുർഷിദാബാദ് സ്വദേശിനികളായ 21കാരായ സോണിയ സുൽത്താനയും അനിത ഖാത്തൂനുമാണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലാണ് യുവതികൾ പിടിയിലായത്.
പോക്കറ്റ് മണിക്കായാണ് താൻ കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞത്.
ഓർഡർ ലഭിച്ചത് പ്രകാരം ബംഗാളിൽ നിന്ന് കൊച്ചിയിൽ കഞ്ചാവ് എത്തിച്ച് ഇടപാടുകാർക്കായി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ കാത്തിരിക്കുകയായിരുന്നു ഇവർ.
അതേ സമയത്ത് അവിടെ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു. തുടർന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്