കൊല്ലം: കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ബോയ്സ് ഹൈസ്കൂൾ കെട്ടിടത്തിന് യാതൊരുവിധത്തിലുള്ള കേടുപാടുകളും ഇല്ലെന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് പുറത്ത്.
മേൽക്കൂര, അടിസ്ഥാന സൗകര്യം എന്നിവയില്‍ പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് റിപ്പോർട്ടിൽ മറുപടി.
പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ആണ് കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. മേൽക്കൂരയ്ക്ക് മുകളിലൂടെ പോയ ത്രീ ഫേസ് വൈദ്യുത ലൈനിനെപറ്റിയും പരാമർശമില്ല.
മെയ് 29നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് സുരക്ഷാ പരിശോധന കാര്യക്ഷമമാക്കിയില്ലെന്നും ഇതിൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്