ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര; വാലന്റൈൻസ് ഡേ ഓഫറുമായി സപ്ലൈകോ

FEBRUARY 11, 2026, 5:56 AM

വാലന്റൈൻസ് ഡേ ഓഫറുമായി സപ്ലൈകോ. ഫെബ്രുവരി 14നോടനുബന്ധിച്ച് സപ്ലൈകോയിൽ പഞ്ചസാരയ്ക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 1,000 രൂപയ്ക്കു മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇപ്പോൾ വിപണിയിൽ ഒരു കിലോ പഞ്ചസാരയുടെ വില ഏകദേശം 43.50 രൂപയാണ്. 500 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് അര കിലോ പഞ്ചസാര ലഭിക്കുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ വിലക്കുറവ് ഒരു ദിവസത്തേക്ക് മാത്രമല്ല. ഫെബ്രുവരി 28 വരെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ഉപയോഗിക്കാം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം, സപ്ലൈകോയുടെ ശബരി ബ്രാൻഡ് സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 289 രൂപയായി കുറച്ചു. കൂടാതെ, ശബരി നോൺ-സബ്‌സിഡി വെളിച്ചെണ്ണയുടെ വിലയും 329 രൂപയിൽ നിന്ന് 309 രൂപയാക്കി താഴ്ത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam