ഷെറിന്റെ മോചനം: ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി  സഹ തടവുകാരി 

JULY 16, 2025, 1:32 AM

തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ഷെറിൻ്റെ സഹ തടവുകാരി. തളിക്കുളം സ്വദേശി സുനിതയാണ് ​ഗതാ​ഗത മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. 

ഷെറിൻ മന്ത്രി ഗണേഷ് കുമാറിൻ്റെ അടുപ്പക്കാരിയായിരുന്നു എന്നും ഷെറിന് കൊടുത്ത വാക്കുപാലിക്കാനായിരിക്കാം ജയിലിൽ നിന്ന് പുറത്തിറക്കുന്നതെന്നും  സുനിത  പറഞ്ഞു.  ജയിലിൽ ഷെറിന് സർവ്വസ്വാതന്ത്ര്യം ഉണ്ടായിരുന്നു. പ്രത്യേക വസ്ത്രങ്ങളും ഭക്ഷണവും മേക്കപ്പ് കിറ്റും ഉണ്ടായിരുന്നു. 

ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് മന്ത്രിസഭാ തീരുമാനം ഉണ്ടായത്. ‌ഷെറിനുമായി ജയിൽ ഡിഐജി പ്രദീപിനും വഴിവിട്ട ബന്ധമുണ്ടെന്നും സുനിത പറയുന്നു.

vachakam
vachakam
vachakam

ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് ഉപദേശക സമിതി നൽകിയത്. ഷെറിന്റെ മോചനത്തിനെതിരെ കോടതിയെ സമീപിക്കും.

ആറു മാസം മുമ്പ് കണ്ണൂർ ജയിലിൽ വച്ച് വിദേശ തടവുകാരിയ ഷെറിൻ ആക്രമിച്ചിരുന്നു. അത്തരം കേസിൽ ഉൾപ്പെട്ട ഒരാളെയാണ് മോചിപ്പിക്കുന്നത്. ആ അക്രമ സംഭവത്തിലും ഷെറിനോടൊപ്പമായിരുന്നു ജയിലധികാരികൾ.’ ഷെറിൻ്റെ അടിയേറ്റയാളെയാണ് ജയിൽ മാറ്റിയതെന്നും സുനിത പറ‍ഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam