കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
രാഹുല്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. രാഹുലിനെതിരെ തനിക്ക് രേഖാമൂലമോ വാക്കാലോ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'അദ്ദേഹത്തിന്റെ നിലപാട് കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യാതൊരു പ്രയാസവുമുണ്ടാകാന്‍ പാടില്ലയെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെച്ചുവെന്ന് മാധ്യമങ്ങളുടെ മുമ്പില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതാണ് ഞാനും മനസിലാക്കിയത്. നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി രാഹുല്‍ സ്വയം എടുത്ത തീരുമാനമാണ്', സണ്ണി ജോസഫ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്