കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം

AUGUST 13, 2025, 4:17 AM

കൊച്ചി ∙ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ജയിലിൽ അടയ്ക്കപ്പെട്ട വിഷയത്തിൽ സുരേഷ് ഗോപി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ ഈ നിലപാടിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രീതി മേരിയുടെ വീട്ടിലെത്തിയത്. ഛത്തീസ്ഗഡിൽ അറസ്റ്റിലായി ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം. പ്രീതി മേരിയുടെ അങ്കമാലി എളവൂരിലുള്ള വീട്ടിലെത്തി സുരേഷ് ഗോപി മാതാപിതാക്കളെയും സഹോദരനെയും കണ്ടു.  കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായില്ല.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സഹോദരൻ എം.വി.ബൈജു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. കന്യാസ്ത്രീമാരുടെ പേരിലുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് സുരേഷ് ഗോപിയോട് തങ്ങൾ ആവശ്യപ്പെട്ടെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നു ബൈജു വ്യക്തമാക്കി.

ഛത്തീസ്ഗഡ് സർക്കാരുമായി താൻ സംസാരിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞിരുന്നതായും കുടുംബം വ്യക്തമാക്കി.

vachakam
vachakam
vachakam

നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് കുറ്റങ്ങൾ ആരോപിച്ചാണ് ജൂലൈ 25ന് കന്യാസ്ത്രീകളായ പ്രീതി മേരി, തലശേരി സ്വദേശി വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam