കൊച്ചി: തൊഴിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കാർത്തികാ പ്രദീപ് നടത്തിയത് ആസൂത്രിത നീക്കമെന്ന് പൊലീസ്.
പൊലീസിന്റെ ചോദ്യംചെയ്യലിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ പാസ്‌പോർട്ടും സർട്ടിഫിക്കറ്റുകളും വാങ്ങിവെച്ച് തൊഴിൽ അന്വേഷിക്കുന്നവരെ കൂടുതൽ സമ്മർദത്തിലാക്കിയെന്നും പരാതികളുണ്ട്.
ഗുണ്ടാസംഘങ്ങളുടെ സഹായമടക്കം അവർക്കുണ്ടായിരുന്നെന്നും ഇപ്പോൾ മാൾട്ടയിലുളള പാലക്കാട് സ്വദേശിക്കും പദ്ധതിയിൽ കൃത്യമായ പങ്കുണ്ടെന്നും പൊലീസ് പറയുന്നു.
കൊച്ചിയിൽ സ്റ്റുഡിയോ നടത്തുന്ന യുവാവിനെ സ്ഥാപനത്തിലെത്തി കാർത്തികയും കൂട്ടരും മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ടേക്ക് ഓഫ് കൺസൾട്ടൻസീസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് കാർത്തിക പ്രദീപ് കോടികളുടെ തട്ടിപ്പ് നടത്തിയത്. 8-9 ലക്ഷം രൂപയ്ക്ക് വിദേശത്ത് ജോലി എന്നതായിരുന്നു പരസ്യങ്ങളിലെ വാഗ്ദാനം. ഗഡുക്കളായാണ് പണം സ്വീകരിച്ചിരുന്നത്. 1.20 ലക്ഷം രൂപ തുടക്കത്തിൽ വാങ്ങിവെച്ച് വിസാ നടപടികൾ ആരംഭിക്കും. മാസങ്ങൾക്കുശേഷം ഇവർക്ക് ഇംഗ്ലീഷ് പരിജ്ഞാനത്തിലുൾപ്പെടെ അഭിമുഖം നടത്തും. എന്നാൽ അഭിമുഖത്തിൽ ആരും പാസാകാറില്ല. ഇങ്ങനെയാണ് തട്ടിപ്പ് നടത്തി നിരവധിപേരെ ചതികെണിയിൽ പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്