തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വെളളിയാഴ്ച രാത്രി 7.54 ഓടെ 171 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനം പുറപ്പെട്ടതിന് ശേഷം പിന്‍ഭാഗത്തുളള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ദീര്‍ഘദൂര യാത്ര ചെയ്യാനാവില്ലെന്നും വിമാനം തിരിച്ചിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഗ്‌നിരക്ഷാസേന, മെഡിക്കല്‍ സംവിധാനം, സി.ഐ.എസ്.എഫിന്റെ ക്യൂആര്‍ടി കമാന്‍ഡോകള്‍, വിമാനകമ്പനി ജീവനക്കാര്‍ എന്നിവര്‍ സജ്ജമായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്കുളള ദീര്‍ഘദൂര യാത്രക്കായി ഇന്ധനം നിറച്ചായിരുന്നു വിമാനം പുറപ്പെട്ടത്. തിരിച്ചിറങ്ങാനുളള ഇന്ധനം നിലനിര്‍ത്തിശേഷം അധികമുളളത് വട്ടം ചുറ്റി പറക്കാനായിരുന്നു പൈലറ്റിന് ലഭിച്ച നിര്‍ദേശം. തുടര്‍ന്ന്, രാത്രി 8:30 ഓടെയാണ് വിമാനം തിരിച്ചിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്