കോഴിക്കോട് : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപത.
എ.കെ.ജി. സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത് എന്ന് അതിരൂപത ചോദിക്കുന്നു. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമർശിച്ചു.
ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടിൽ മാറ്റമില്ല. സി പി. എം. സംസ്ഥാന സെക്രട്ടറിയുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ അപലപനീയമാണ്.
ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളെ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ശക്തമായി എതിർത്തിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കി. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോൽ ആക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, ഡി. വൈ. എഫ്. ഐ.യുടെ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതാണ്. എന്നാൽ, എം.വി. ഗോവിന്ദൻ ഇതിന് കുടപിടിക്കുന്നത് അപലപനീയമാണെന്നും അതിരൂപത കുറ്റപ്പെടുത്തി. അവസരവാദം ആപ്തമാക്കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറിയാണെന്നും, സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്ന നിലപാടാണ് ഗോവിന്ദൻ സ്വീകരിച്ചിട്ടുള്ളതെന്നും അതിരൂപത അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്