തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്ആർടിസി ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.
ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഭർത്താവ് പ്രദീപിനൊപ്പം കെസ്ആർടിസി ബസിലെത്തിയ ഇവർ സ്റ്റോപ്പിൽ വന്നിറങ്ങി. ഇതിന് പിന്നാലെ അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്