പൊലീസ് തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ പ്രതിയുടെ കസ്റ്റഡി സമയം ആരംഭിക്കും; വ്യക്തത വരുത്തി ഹൈക്കോടതി

AUGUST 13, 2025, 4:45 AM

കൊച്ചി: പൊലീസ് തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ പ്രതിയുടെ കസ്റ്റഡി സമയം ആരംഭിക്കുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല കസ്റ്റഡി ആരംഭിക്കുന്നതെന്നും ആണ് ഹൈക്കോടതി വ്യക്തമാക്കിയത്. 

അതേസമയം കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്നും അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നുമുള്ള നിര്‍ദ്ദേശത്തിലാണ് ഹൈക്കോടതി ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.

അതേസമയം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കിയില്ലെങ്കില്‍ പ്രതിയുടെ മൗലികാവകാശം ലംഘിക്കപ്പെടുമെന്ന അമികസ് ക്യൂറിയുടെ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam