മലപ്പുറം: പെരിന്തൽമണ്ണയിൽ റോഡിന് കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പട്ടിക്കാട് പാറക്കാതൊടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫിയാസിനാണ് (24) പരിക്കേറ്റത്. പുലർച്ചെ 2:45-ന് പട്ടിക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
പൂപ്പലത്തുള്ള ഓഫീസിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഫിയാസ്. പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ റെയിൽവേ ഗേറ്റിനടുത്ത് വെച്ച് റോഡ് മുറിച്ചുകടന്ന കുറുക്കനെ കണ്ടപ്പോൾ ഫിയാസ് ബൈക്കിന്റെ വേഗത കുറയ്ക്കുകയായിരുന്നു.
എന്നാൽ ഇതിന് പിന്നാലെ പൊന്തക്കാട്ടിൽനിന്ന് അപ്രതീക്ഷിതമായി ചാടിയെത്തിയ പുള്ളിപ്പുലിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. റോഡിൽ വീണുകിടന്ന ഫിയാസിനെ പിന്നാലെ വന്ന കാർ യാത്രികരാണ് രക്ഷിച്ചത്. ബൈക്കിന് തൊട്ടുപിന്നാലെ വന്ന കാറിന്റെ ഹോൺ തുടർച്ചയായി മുഴക്കി ആണ് ഇവർ പുലിയെ തുരത്തി ഫിയാസിനെ രക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്