വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി  പീഡിപ്പിച്ചുവെന്ന കേസ്:  നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

JULY 3, 2025, 2:23 AM

കൊച്ചി: വിവാഹിതയായ യുവതിയെ  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. 

വിവാഹിതയായ ഒരാൾക്ക് വിവാഹ വാഗ്ദാനത്തിന്റെ പേരിൽ മറ്റൊരാളുമായി ബന്ധമുണ്ടാക്കുന്നതിന് തന്നെ നിയമപരമായി അടിസ്ഥാനമില്ല, 

യുവതി മറ്റൊരു വിവാഹം കഴിച്ചതിനാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന വാദം തന്നെ അപ്രസക്തമാണെന്നും കോടതി വിലയിരുത്തി. 

vachakam
vachakam
vachakam

ഒരുമിച്ച് ജോലിചെയ്യുന്ന യുവതിയും യുവാവും തമ്മിൽ അടുപ്പത്തിലായ ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്നുമാണ് കേസ്. 

ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പാലക്കാട് സ്വദേശിയുടെ കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.  കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് വാദം കോടതി തള്ളി. മൂന്നാഴ്ചയോളം റിമാൻഡിൽ ആയ സാഹചര്യത്തിൽ ജാമ്യം നൽകേണ്ടതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച്  ഉത്തരവിട്ടു. കർശന ഉപാധികളോടെ യുവാവിന് കോടതി ജാമ്യം അനുവദിച്ചു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam