ബലാത്സംഗ കേസിൽ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റിയതായി റിപ്പോർട്ട്. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരിൽ സ്വാധീനമുള്ളയാളാണെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു.
അതേസമയം ജാമ്യാപേക്ഷയിൽ കക്ഷിചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അനുവദിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പൊലീസിന്റെ വിശദീകരണം കേട്ടതിന് ശേഷം വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ മാറ്റിവെച്ചതായിരുന്നു കോടതി.
എന്നാൽ ഇന്ന് വാദം കേട്ട കോടതിക്ക് മുമ്പാകെ പരാതിയെ കുറിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും വേടന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പിന്നാലെ ആണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെത്തേക്ക് മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്