ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിൽ ആണ് വിദ്യാർഥിയെ ബസ്സിടിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വിദ്യാർഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിൽ വച്ചായിരുന്നു സംഭവം നടന്നത്.
ബൈക്കിൽ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രങ്ങളിൽ ചെളി പുരണ്ടതിനാൽ കോളജിലേക്കുള്ള പോകാൻ സാധിക്കാതെയായി. ഇതോടെയാണ് വിദ്യാർഥി ബസിനെ പിന്തുടർന്നെത്തി മുന്നിൽ കയറിനിന്ന് പ്രതിഷേധിച്ചത്. എന്നാൽ ഡ്രൈവർ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ കുടുംബം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും