പാലക്കാട്: ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ പൂജാരിക്ക് മർദ്ദനം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
പാലക്കാട് ആലത്തൂരിലെ വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷിനാണ് മർദ്ദനമേറ്റത്. ഒരു പ്രാർഥനാലയം നടത്തി വരുകയായിരുന്നു സുരേഷ്.
പ്രതികളുടെ ബന്ധു വീട്ടിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ പൂജ നടത്തിയെങ്കിലും ബാധ ഒഴിഞ്ഞില്ലയെന്ന് ആരോപിച്ചാണ് സുരേഷിനെ മർദ്ദിച്ചത്.
ഇരട്ടകുളം സ്വദേശികളായ രജിൻ, വിപിൻ, പരമൻ എന്നിവരാണ് പൂജാരിയെ മർദ്ദിച്ചത്. ഇവരെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്