കോഴിക്കോട്: അച്ഛന് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായ മനോവിഷമത്തില്‍ മകന് വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മകന്റെ മരണ വാര്‍ത്തയറിയാതെ മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു.
കോഴിക്കോട് മൊടക്കല്ലൂര്‍ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന നാലുപുരയ്ക്കല്‍ പി ബാലന്, മകന് ജിതേഷ്(42) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
അതേസമയം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാലന് മൊടക്കല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ് ലഭിക്കുന്ന സൂചന. പിന്നീട് രാത്രിയോടെ ബാലനും മരിക്കുകയായിരുന്നു. മറ്റുമക്കള്‍: ബിജേഷ്(അസി. പ്രൊഫസര്‍, മുചുകുന്ന് ഗവ. കോളേജ്), സബിത(അധ്യാപിക, വയനാട് വാരമ്പറ്റ ജിവിഎച്ച്എസ്എസ്). മരുമക്കള്‍: ലസിത, അഡ്വ. രഞ്ജിത്ത് കുമാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്