പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ നാലു വയസുകാരന്‍റെ അപകടമരണത്തെ തുടര്‍ന്ന് നടപടി നേരിട്ട നാലു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലിയിൽ തിരികെ പ്രവേശിച്ചതായി റിപ്പോർട്ട്. നാലുപേരുടെയും സസ്പെന്‍ഷൻ പിന്‍വലിച്ചുകൊണ്ടാണ് തിരികെ സര്‍വീസിൽ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കുട്ടി മരിച്ചതിന് ശേഷം നടപടിയെടുത്ത് പതിമൂന്നാം ദിവസമാണ് നടപടി പിന്‍വലിച്ചത്. നാലു വയസ്സുകാരന്‍റെ മരണത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ അധികൃതർ നടപടിയെടുത്തത്.
എന്നാൽ മനുഷ്യ - വന്യജീവി സംഘർഷം കൂടിവരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് പരിഗണിച്ച് സസ്പെൻഷൻ പിൻവലിക്കേണ്ടിവന്നതെന്നാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്