കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ.
ഹോസ്റ്റലിലെ പലമുറികളും ചോർന്നൊലിക്കുന്ന നിലയിലാണ്. പലയിടത്തും കോൺക്രീറ്റ് പാളികൾ അടർന്ന അവസ്ഥയുമുണ്ട്.
ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് 60 വർഷം പഴക്കമുണ്ട്. പിജി വിദ്യാർഥികളുടെ ഹോസ്റ്റലും അപകടാവസ്ഥയിലാണ്.
വിദ്യാർഥികൾ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം കാലപ്പഴക്കം മൂലം തകർന്ന് വീണതിന് പിന്നാലെ നിരവധി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ സുരക്ഷയെ സംബന്ധിച്ചും ആശങ്കയുയരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്